ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ചൈന; വിസ നിയന്ത്രണം നീക്കി
ബെയ്ജിങ് : ഇന്ത്യൻ വിദ്യാർഥികൾക്ക് 2 വർഷത്തെ ഇടവേളയ്ക്കു ശേഷം വിസ അനുവദിക്കാൻ ചൈന തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2 വർഷത്തിലേറെയായി ഇന്ത്യയിൽ തുടരുന്ന വിദ്യാർഥികളെ സ്വാഗതം ചെയ്തുകൊണ്ടാണ് ചൈന വിസ നിയന്ത്രണം നീക്കിയതായി പ്രഖ്യാപിച്ചത്. നിലവിൽ ചൈനയിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പുതുതായി കോഴ്സിനു ചേരുന്നവർക്കും വിസ നൽകും. മാർഗരേഖ in.china-embassy.gov.cn എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .
0