2022-ലെ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: Zendaya മികച്ച നടി, Michael Keaton മികച്ച നടൻ

2022-ലെ എമ്മി പുരസ്‌കാരങ്ങള്‍ ( Emmy Awards) പ്രഖ്യാപിച്ചു. ലോസ് ആഞ്ജലീസിലെ മൈക്രോസോഫ്ട് തിയേറ്ററില്‍ വച്ചുനടന്ന ചടങ്ങിൽ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും Zendaya മികച്ച നടിയായി. ‘യൂഫോറിയ’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘ഡോപ്‌സിക്കി’ലെ പ്രകടനത്തിന് ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ Michael Keaton മികച്ച നടനുള്ള പുരസ്‌കാരം നേടി. കോമഡി വിഭാഗത്തില്‍ Jason Sudeikis ഡ്രാമയില്‍ കൊറിയന്‍ താരം Lee Jung-Jae മികച്ച നടന്‍മാരായി.Matthew Macfadyen മികച്ച സഹനടനുള്ള പുരസ്‌കാരം നേടി (ഡ്രാമ). Murray Bartlett മികച്ച സഹനടനും (ലിമിറ്റഡ് സീരീസ്) Jennifer Coolidge ലിമിറ്റഡ് സീരീസ് വിഭാഗത്തിലും Sheryl Lee Ralph കോമഡി വിഭാഗത്തിലും Julia Garner ഡ്രാമ വിഭാഗത്തിലും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച പരമ്പരയ്ക്കുള്ള പുരസ്‌കാരം എച്ച്ബിഒയുടെ ‘സക്‌സഷന്‍’ നേടി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോമഡി ഡ്രാമ വിഭാഗത്തില്‍ ‘സക്‌സഷന്‍’ പുരസ്‌കാരത്തിന് അർഹമാകുന്നത്. ‘ദി വൈറ്റ് ലോട്ടസ്’ന് അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു. എമ്മി നേടുന്ന ആദ്യ കൊറിയന്‍ പരമ്പരയായി നെറ്റ്ഫ്‌ലിക്‌സിന്റെ ‘സ്‌ക്വിഡ് ഗെയിം’ ചരിത്രം കുറിച്ചു