5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍                                                

               രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി സേവനം എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് 29 ന് നടക്കുന്ന റിലയൻസ് ഇൻസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ 5ജി സേവനം സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് ഭാരതി എയർടെലും നേരത്തെ പ്രഖ്യാപിച്ചിരുന്നു.