ഇന്ത്യൻ വംശജ US കോടതിയിൽ ജഡ്ജി

                                                                                                                              

വാഷിങ്ടൻ:  ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച്.ദേശായിയെ (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. 9–ാം സർക്കീറ്റ് കോടതിയിലാണ് നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി.

രൂപാലിയുടെ നിയമനം 29ന് എതിരെ 67 വോട്ടുകൾക്കാണ് സെനറ്റ് അംഗീകരിച്ചത്.  2000 ൽ അരിസോന സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദവും 2005 ൽ അരിസോന യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയ രൂപാലി ഈ കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാണ്.