ലോകം വികസിക്കുകയും നാഗരികത പുരോഗമിക്കുകയും ചെയ്തപ്പോൾ കൂടെ മനുഷ്യരാശിയുടെ പ്രശ്നങ്ങളും വികസിച്ച എഞ്ചിനീയർമാരുടെ ഇടപ്പടൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവയായിരുന്നു. പ്രശസ്ത എഞ്ചിനീയറും ഭാരതരത്‌ന ജേതാവുമായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായാണ് സെപ്തംബര്‍ 15 ന് എഞ്ചിനീയര്‍ ദിനം ആചരിക്കുന്നത്. 1861ല്‍ കര്‍ണാടകയില്‍ ജനിച്ച വിശ്വേശ്വരയ്യ, പൂനെയിലെ കോളേജ് ഓഫ് സയന്‍സില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചതിന് ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ചതും അറിയപ്പെടുന്നതുമായ എഞ്ചിനീയര്‍മാരില്‍ ഒരാളായി മാറി. ബോംബെ ഗവണ്‍മെന്റിന്റെ പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം ഹൈദരാബാദ്, ഒഡീഷ, മഹാരാഷ്ട്രയിലെ ഒന്നിലധികം സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കി. 1912ല്‍ മൈസൂര്‍ ദിവാനായി നിയമിതനായ വിശ്വേശ്വരയ്യ നഗരത്തിലെ പ്രസിദ്ധമായ കൃഷ്ണരാജ സാഗര അണക്കെട്ട് നിര്‍മ്മിച്ചു.1899-ല്‍ ഡെക്കാന്‍ കനാലുകളില്‍ ബ്ലോക്ക് ജലസേചന സംവിധാനം ഏര്‍പ്പെടുത്തിയതിനും ഹൈദരാബാദില്‍ വെള്ളപ്പൊക്ക വിരുദ്ധ നടപടികള്‍ സ്ഥാപിച്ചതിനും അദ്ദേഹം ബഹുമതി നേടിയിരുന്നു. 1903-ല്‍ പൂനെയിലെ ഖഡക്വാസ്ല റിസര്‍വോയറിലെ ഓട്ടോമാറ്റിക് വാട്ടര്‍ ഫ്ളഡ്ഗേറ്റുകളുടെ പ്രവര്‍ത്തനത്തിനാണ് മോക്ഷഗുണ്ടം വിശ്വേശ്വരയ്യയ്ക്ക് ഭാരതരത്ന ലഭിച്ചത്. ഇന്ത്യ കണ്ട പ്രായോഗിക ബുദ്ധിയുള്ള എഞ്ചിനീയര്‍ആയിരുന്നു അദ്ദേഹം. ലളിതമായ വിദ്യകളിലൂടെയാണ് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ അദ്ദേഹം നടപ്പാക്കിയത്. അണക്കെട്ടുകളിലെ നൂതനമായ ഗേറ്റ് സംവിധാനം അദ്ദേഹത്തിൻ്റെ സംഭാവനയാണ്. രാജ്യത്തെ ജനകീയവും ചെലവ് കുറഞ്ഞതുമായ നിരവധി പദ്ധതികളുടെ ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആയിരുന്നു. കര്‍ണ്ണാടകത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും ഇന്ന് പ്രവര്‍ത്തിക്കുന്നത് വിശ്വേശ്വരയ്യയുടെ പേരിലാണ്. ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
0