ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 2022

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) അതിന്റെ 53-ാമത് പതിപ്പ് നവംബർ 20 മുതൽ നവംബർ 28 വരെ ഗോവയിൽ ആഘോഷിക്കാൻ ഒരുങ്ങുന്നു. സിനിമയുടെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള ഒരു ഉപാധിയായാണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ വിഭാവനം ചെയ്തതെന്ന് അടുത്തിടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഐഎഫ്എഫ്ഐയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് ഫെസ്റ്റിവൽ നടക്കുക.1952-ൽ സ്ഥാപിതമായ ഐഎഫ്എഫ്ഐ ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെയും ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ ഒന്നാണ്. ഗോവയിലാണ് എല്ലാ വർഷവും മേള നടന്നു വരുന്നത്. ചലച്ചിത്ര കലയുടെ മികവ് ഉയർത്തിക്കാട്ടുന്നതിനായി, ലോകത്തിലെ സിനിമാശാലകൾക്ക് ഒരു പൊതുവേദി ഒരുക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് മേള നടക്കുന്നത് .മേളയുടെ ഭാഗമായി വിവിധ തരം മത്സരങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഫിലിം പോസ്റ്റർ ഡിസൈനാണ് അതിൽ ഒന്ന്. മഹാനായ ഇന്ത്യൻ സംവിധായകൻ സത്യചിത് റേ യോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സിനിമകളിൽനിന്നും ആശയം ഉൾക്കൊണ്ട് വേണം ഇത്തവണത്തെ പോസ്റ്റർ ഡിസൈനിൽ പങ്കെടുക്കാൻ.

FILM POSTER DESIGN CONTEST THEME: THE ONE AND ONLY RAY

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കു ; https://postercontest.iffigoa.org,https://iffigoa.org/