തീയണയ്ക്കും റോബോട്ട് നമ്മുടെ ഇന്ത്യയിലും

ഇടുങ്ങിയ പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന രണ്ട് റോബോട്ടുകളെ നഗരത്തിലെ അഗ്നിശമനസേനയിലേക്ക് ഡൽഹി സർക്കാർ ഉൾപ്പെടുത്തി. മനുഷ്യർക്ക് അപ്രാപ്യമായ ഇടങ്ങളിൽ എത്തിച്ചേരാനും സേന അംഗങ്ങൾക്ക് വളരെ കഠിനവുമായ ജോലികൾ ചെയ്യുവാനുമാണ്  റോബോട്ടിന്റെ സേവനം ഉപയോഗിക്കുക  . അഗ്നിശമന സേനാംഗങ്ങൾക്കിടയിൽ നാശനഷ്ടങ്ങൾ കുറയ്ക്കാൻ ആധുനിക സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിട്ടുള്ള ചൂട്, പുക, തീ എന്നിവയെ പ്രതിരോധിക്കുന്ന റോബോട്ടുകൾ സഹായിക്കും. 
                       
ഈ റോബോട്ടുകളുടെ സേവനത്തിന്  ശേഷം, അഗ്നിശമന സേനാംഗങ്ങൾ സഹിക്കേണ്ടിവരുന്ന അപകടസാധ്യതയിൽ ഗണ്യമായ കുറവുണ്ടാകും.മിനിറ്റിൽ 2,400 ലിറ്റർ എന്ന തോതിൽ ഉയർന്ന ജല സമ്മർദ്ദം പുറത്തുവിടാനും ഈ റോബോട്ടുകൾക്ക് കഴിയും. റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന വയർലെസ് റിമോട്ടിന് വെള്ളം ചീറ്റുന്നത് നിയന്ത്രിക്കാൻ സാധിക്കും .റോബോട്ടിന്റെ മുൻഭാഗത്താണ് സെൻസറും ക്യാമറയും സ്ഥാപിച്ചിരിക്കുന്നത്.
 സെൻസർ തീയുടെ അടുത്തേക്ക് പോയി അവിടെയുള്ള താപനില അനുസരിച്ച് വെള്ളം പുറത്തുവിടും. 300 മീറ്റർ അകലത്തിൽ നിന്ന് വിദൂരമായി പ്രവർത്തിപ്പിക്കാം. തീ, പുക, ചൂട്, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രതികൂല സാഹചര്യം എന്നിവ ബാധിക്കില്ല. മുണ്ട്കയിലെ ഒരു ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടിത്തത്തിന് ദിവസങ്ങൾക്ക് ശേഷമാണ് അഗ്നിശമന സേനയിലേക്ക് റോബോട്ടിന്റെ വരവ് . സംഭവത്തിൽ 27 പേർ മരിച്ചിരുന്നു. 
ചിത്രത്തിന് കടപ്പാട് the Indian Express