വിദ്യാഭ്യാസം നമ്മുടെ അവകാശം
യൂണിസെഫ് കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 40 ശതമാനവും 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്. കുട്ടികളില്‍ പകുതിയും 6നും 14നും ഇടയില്‍ പ്രായമുള്ളവര്‍. അതായത്, അടിസ്ഥാന വിദ്യാഭ്യാസത്തിനു അര്‍ഹരായ 190 ദശലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ ഉണ്ട്. ഇതില്‍ 9 ദശലക്ഷം കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നില്ലെന്നാണ് യുനിസെഫ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ ശരാശരി 36 ശതമാനമാണ്. ഇതില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ എന്നുള്ളത് മറ്റൊരു വശം. ആ നിലയ്ക്ക്, സ്ത്രീ വിദ്യാഭ്യാസം കൂടുതല്‍ പരിപോഷിപ്പിക്കാനും ബാലവേല നിരുത്സാഹപ്പെടുത്തുവാനുമുള്ള ധീരമായ ഒരു ചുവടുവെപ്പാണ് വിദ്യാഭ്യാസ അവകാശ നിയമം [ The Right to Education].
എന്താണ് അടിസ്ഥാന വിദ്യാഭ്യാസ നിയമം?
ആറ് മുതല്‍ പതിന്നാല് വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്റ് ആവിഷ്‌ക്കരിച്ച നിയമമാണ് വിദ്യാഭ്യാസ അവകാശനിയമം (RTE Act: Right to Education Act). 2009 ഓഗസ്റ്റ് 26 നു പ്രസിഡന്റിന്റെ അനുമതി ലഭിച്ചശേഷം രാജ്യത്തു സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ അവകാശത്തിനുള്ള നിയമമാക്കി വിദ്യാഭ്യാസ അവകാശ ബില്‍ വിജ്ഞാപനം ചെയ്തു. 2010 ഏപ്രില്‍ 1 മുതല്‍ ഈ നിയമം ജമ്മു കാശ്മീര്‍ ഒഴിച്ച് ഇന്ത്യ മുഴുവന്‍ നിയമമായി പ്രാബല്യത്തില്‍ വന്നു.നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത് സര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍, സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്. ആറ് വയസ്സ് കഴിഞ്ഞ കുട്ടി സ്‌കൂളില്‍ പോകാത്ത അവസ്ഥയിലാണെങ്കില്‍ കുട്ടിയുടെ വയസ്സിന് അനുയോജ്യമായ ക്ലാസില്‍ കുട്ടിയെ പ്രവേശിപ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. 14 വയസ്സ് കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവകാശമുണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ് കുട്ടി
പഠിക്കുന്നതെങ്കില്‍ അവിടെനിന്നും കുട്ടിക്ക് മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റം ആവശ്യപ്പെടാം.
ചോദ്യങ്ങളും ഉത്തരങ്ങളും
1. വിദ്യാഭ്യാസ അവകാശനിയമം വിജ്ഞാപനം ചെയ്ത വര്‍ഷം?
–2009
2. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
–2010
3. ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കാണ് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം സര്‍ക്കാര്‍ നല്‍കുന്നത്?
–6 – 14 വയസ്സുവരെ
0