രാജ്യത്തെ ഏറ്റവും വലിയ ലൈബ്രറി

പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ്  കൊല്‍ക്കത്തയില്‍ സ്ഥാപിതമായ നാഷണല്‍ ലൈബ്രറി. രാജ്യത്തിനകത്ത് അച്ചടിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ ശേഖരണം, സംരക്ഷണം, വിതരണം എന്നിവ ലക്ഷ്യമിട്ടാണ് ആ കാലത്തു ലൈബ്രറി സ്ഥാപിച്ചത്. പിന്നീട് നാഷണല്‍ ലൈബ്രറി ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നായി മാറുകയായിരുന്നു.  
ആദ്യകാലത്തെ imperial ലൈബ്രറി.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന ലോര്‍ഡ് കഴ്സണ്‍ [ Lord Curzon ] ആണ് പൊതു ഉപയോഗത്തിനായി ഒരു ലൈബ്രറി എന്ന ആശയം മുന്നോട്ടുവെച്ചത്. 1836 – ല്‍ സ്ഥാപിതമായ കൊല്‍ക്കത്ത പബ്ലിക് ലൈബ്രറിയും മറ്റ് ചില ലൈബ്രറികളും സംയോജിപ്പിച്ച് 1903 – ല്‍  കൊല്‍ക്കത്തയിലെ മെറ്റ്കാള്‍ഫ് ഹാളില്‍ ഇംപീരിയല്‍ ലൈബ്രറി എന്ന പേരില്‍ ലോര്‍ഡ് കഴ്സണ്‍ പുതിയ ലൈബ്രറി സ്ഥാപിച്ചു. ജനുവരി 30 നു അത് ജനങ്ങള്‍ക്കായി തുറന്നു നല്‍കി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ അസിസ്റ്റന്റ് ലൈബ്രേറിയനായിരുന്ന ജോണ്‍ മക്ഫര്‍ലെയ്ന്‍  [ John Macfarlane ] ആയിരുന്നു ഇംപീരിയല്‍ ലൈബ്രറിയുടെ ആദ്യ ലൈബ്രേറിയന്‍.

Imperial ലൈബ്രറിയില്‍നിന്നും നാഷണല്‍ ലൈബ്രറിയിലേക്ക് സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഗവണ്‍മെന്റ് ഇംപീരിയല്‍ ലൈബ്രറിയുടെ പേര് നാഷണല്‍ ലൈബ്രറി എന്നാക്കി. 1953 ഫെബ്രുവരി 1-ന് കൊല്‍ക്കത്തയില്‍ നാഷണല്‍ ലൈബ്രറി മൗലാന അബുല്‍ കലാം ആസാദ് ഉദ്ഘാടനം ചെയ്തു. ശ്രീ ബി. എസ്. കേശവന്‍ നാഷണല്‍ ലൈബ്രറിയുടെ ആദ്യ ലൈബ്രേറിയനായി നിയമിതനായി. ഇന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. വിദേശ ഭാഷകളിലെയും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലെയും പുസ്തകങ്ങള്‍ നാഷണല്‍ ലൈബ്രറിയില്‍ ലഭ്യമാണ്. 2003-ലെ കണക്കനുസരിച്ച് ഇന്ത്യന്‍ നാഷണല്‍ ലൈബ്രറിയില്‍ 23,25,089 പുസ്തകങ്ങളുണ്ട്. ഡെലിവറി ഓഫ് ബുക്ക്‌സ് & ന്യൂസ് പേപ്പേഴ്‌സ് ആക്ട് അനുസരിച്ച് ലഭിക്കുന്നവയും, വിലയ്ക്ക് വാങ്ങുന്നവയും, സംഭാവനയായി ലഭിക്കുന്നവയും, എക്‌സേഞ്ച് ആയി ലഭിക്കുന്നവയും, ഡെപ്പോസിറ്ററി അവകാശം അനുസരിച്ച് ലഭിക്കുന്നവയുമാണ് ഇവിടെ സംഭരിച്ചിരിക്കുന്ന പുസ്തകങ്ങള്‍.

ചോദ്യങ്ങളും ഉത്തരങ്ങളും

1. ഇന്ത്യയുടെ നാഷണല്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നതെവിടെ?

-Belvedere Estate in Alipore [Kolkata ]

2. നാഷണല്‍ ലൈബ്രറിയുടെ പഴയ പേരെന്ത്?

-Imperial library

3. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി?
-നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യ