ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉടന്‍.
മഴയുടെയും കാറ്റിന്റെയും കണക്ക് വേഗത്തിൽ ലഭ്യമാകാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമൊരുങ്ങുന്നു. കാസർകോട് പനത്തടി പഞ്ചായത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമൊരുങ്ങുന്നത്. ആവശ്യമായ സ്ഥലം പഞ്ചായത്താകും വിട്ടുനൽകുക. നിലവിൽ ഏഴ് നിരീക്ഷണ കേന്ദ്രങ്ങൾ ജില്ലയിലുണ്ട്.കാലാവസ്ഥാ വ്യതിയാനം വേഗത്തിൽ തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് സ്ഥാപിക്കുക.കാലാവസ്ഥയുമായി ബന്ധപ്പെട്ട് പ്രാദേശികമായി കൂടുതൽ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. 2018-ൽ വെള്ളപ്പൊക്കത്തെ തുടർന്നാണ് സംസ്ഥാനത്ത് കൂടുതൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ സഹകരിച്ചാണ് പ്രാദേശികമായി ഇവ സ്ഥാപിക്കുന്നത്.
0