ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി ബിസിസിഐ

സെപ്തംബർ 20ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20 ലോക കപ്പിന് മുന്നോടിയായി ഞായറാഴ്ചയാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി അനാവരണം ചെയ്തത്. ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ തുടരുന്നതിനിടെയാണ് ഇന്ത്യൻ ജേഴ്‌സിക്ക് ആകാശനീല ഷേഡ് മടങ്ങിവരുന്നത്.2007-2008 കാലഘട്ടത്തിലാണ് ടീം ഇന്ത്യ അവസാനമായി ആകാശനീല നിറത്തിലുള്ള കിറ്റ് ധരിച്ചത്.' എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കുമായി ഞങ്ങളിത് സമര്‍പ്പിക്കുന്നു. നമ്മുടെ പുതിയ ടി20 ജഴ്‌സി. നീല നിറത്തിലുള്ള ജഴ്‌സി' - ബിസിസിഐ അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ട്വീറ്റ് ചെയ്തതിനോടപ്പം പുതിയ ജേഴ്‌സി പുറത്തുവിടുകയായിരുന്നു .