ഭാവിയിൽ മനുഷ്യർക്ക് ട്രെയിനിൽ വിവിധ ഗ്രഹങ്ങളിലൂടെ സഞ്ചരിക്കാനാകും!? അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഭൂമിയുടെ ഗുരുത്വാകർഷണം, അന്തരീക്ഷം, ഭൂപ്രകൃതി എന്നിവ പകർത്തുന്ന ഒരു ഗ്ലാസ് ആവാസവ്യവസ്ഥ നിർമ്മിക്കാൻ ജപ്പാൻ പദ്ധതിയിട്ടിട്ടുണ്ട്. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ ഗവേഷകർ കജിമ കൺസ്ട്രക്ഷനുമായി സഹകരിച്ച് ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നു.ബുള്ളറ്റ് ട്രെയിനിനായി 'ഹെക്സാഗണ്‍ സ്പേസ് ട്രാക്ക് സിസ്റ്റം' എന്നൊരു ഗതാഗത സംവിധാനമാണ് ഇവര്‍ ആവിഷ്ക്കരിക്കുന്നത്.ബുള്ളറ്റ് ട്രെയിനുകള്‍ക്ക് ഹെക്സാകാപ്സ്യൂള് എന്നൊരു ഭാഗവുമുണ്ട്. 15 മീറ്റര്‍ ചുറ്റളവുള്ള മിനി കാപ്സ്യൂള്‍ ഭൂമിയെ ചന്ദ്രനുമായി ബന്ധിപ്പിക്കുന്നു.
പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ 100 വര്‍ഷം സമയമെടുത്തേക്കാം.2050ഓടെ മാര്സ്ഗ്ലാസിന്റെയും ലുനാഗ്ലാസിന്റെയും ലളിതമായ ഒരു പതിപ്പ് നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജാപ്പനീസ് പത്രമായ ദി ആസാഹി ഷിംബണ്‍ റിപ്പോര്‍ട്ട് ചെയ്തു. ദി വെതര്‍ ചാനല്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ചൊവ്വയില്‍ മനുഷ്യന് ജീവിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു കൃത്രിമ ബഹിരാകാശ ആവാസവ്യവസ്ഥ നിര്‍മ്മിക്കാനാണ് ജപ്പാന് ലക്ഷ്യമിടുന്നത്.