ഗൂഗിള്‍ ഒടുവില്‍, സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഇന്ത്യയിലും (Google Street View India) ആരംഭിച്ചു. ഫീച്ചര്‍ ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് എത്തുന്നത്. സുരക്ഷാ കാരണങ്ങളാലായിരുന്നു സ്ട്രീറ്റ് വ്യൂവിന് ഇന്ത്യയില്‍ അനുമതി നല്‍കാതിരുന്നത്.പുതിയ സ്ട്രീറ്റ് വ്യൂ ഇന്ത്യ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. എങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ നഗരം മാത്രമായിരിക്കും ഇപ്പോള്‍ കാണാന്‍ സാധിക്കുക. 2022 അവസാനത്തോടെ രാജ്യത്തെ 50-ലധികം നഗരങ്ങളിലേക്ക് സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു.
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഫീച്ചറിലൂടെ ആളുകളെ ഇപ്പോള്‍ വീട്ടിലിരുന്ന് ഇന്ത്യയിലെ ലാന്‍ഡ്മാര്‍ക്കുകള്‍/ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വിര്‍ച്വലായി പര്യവേക്ഷണം ചെയ്യാനും, സ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവ എളുപ്പത്തില്‍ കണ്ടുപിടിക്കുവാനും സഹായിക്കും. സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ആക്സസ് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഗൂഗിള്‍ മാപ്സ് ആപ്പ് തുറന്ന് ലൊക്കേഷന്റെ പേര് ടൈപ്പ് ചെയ്ത് തിരയുക. തുടര്‍ന്ന് സ്ട്രീറ്റ് വ്യൂ കാഴ്ചകള്‍ക്കായി സ്ക്രീനിന്റെ അടിയില്‍ തെളിയുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഫോണില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ, ലോകത്തിന്റെ ഏതു കോണുകളും ഇതിലൂടെ നാവിഗേറ്റ് ചെയ്യാനും പര്യവേക്ഷണം ചെയ്യാനും സാധിക്കും. 2007-ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. ഇന്ന് നൂറിലധികം രാജ്യങ്ങളിലെ പ്രദേശങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ ഫീച്ചര്‍ ചെയ്യപ്പെടുന്നു.
ന്യൂയോർക്ക് നഗരത്തിന്റെ ഒരു ഗൂഗിൾ സ്ട്രീറ്റ് വ്യൂ
0