ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ കോടീശ്വരന്; ബെര്‍ണാഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തേക്ക്
ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി (world’s second richest man) അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി (Gautam Adani). ലൂയി വിറ്റണിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ (Bernard Arnault) പിന്തള്ളിയാണ് ഇന്ത്യയിലെ മുന്‍നിര കോടീശ്വരന്മാരില് ഒരാളായ ഗൗതം അദാനിയുടെ ഈ നേട്ടം. ഫോര്‍ബ്സിന്റെ റിയല്‍ ടൈം ബില്യണയേഴ്സ് പട്ടികയിലാണ് അദാനി രണ്ടാം സ്ഥാനത്തെത്തിയത്.സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്തമെന്ന നിലയില്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രൂപ സംഭാവന ചെയ്യാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. പ്രധാനമായും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളെയാണ് ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജൂലൈ അവസാനം നടന്ന ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
0