ബഹിരാകാശത്തു ഇന്ത്യക്കാർ , ഗഗന്‍യാന്‍ ഒരുങ്ങുന്നു






ദില്ലി: ഇന്ത്യക്കാര്‍ അടുത്ത വര്‍ഷം ബഹിരാകാശത്ത് എത്തുമെന്ന് ശാസ്ത്രസാങ്കേത വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണാര്‍ത്ഥത്തില്‍ മിഷന്‍ നടത്തും. അതിന് ശേഷമായിരിക്കും യഥാര്‍ത്ഥ മിഷന്‍ നടത്തുക. ആദ്യത്തെ ട്രയലില്‍ മനുഷ്യര്‍ ആരുമുണ്ടാവില്ല. കാലിയായ വാഹനമാണ് അയക്കുക. രണ്ടാമത്തെ ട്രയലില്‍ ഒരു വനിതാ റോബോട്ട് ഉണ്ടാവും. ഇതൊരു ബഹിരാകാഷ ശാസ്ത്രജ്ഞ കൂടിയായിരിക്കും. വയോമിത്ര എന്നാണ് റോബോട്ടിനു പേർ നൽകിയിരിക്കുന്നത് .
ചിത്രത്തിന് കടപ്പാട് ഗൂഗിൾ
ആദ്യത്തെ രണ്ട് മിഷനുകളിലെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ മൂന്നാമത്തെ മിഷനായി പോവുക. 
കഴിഞ്ഞ വര്‍ഷം ഇതേ കാര്യവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിനും മന്ത്രി മറുപടി നല്‍കിയിരുന്നു.


ഈ ബഹിരാകാശ യാത്രയോടെ മനുഷ്യരെ വെച്ച് സ്‌പേസ് ഫ്‌ളൈറ്റ് മിഷന്‍ നടത്തിയ ലോകത്തെ നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് ഇത്തരം മിഷന്‍ മുമ്പ് ചെയ്തിട്ടുള്ളത് .
     
വയോമിത്ര ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത റോബോട്ടാണ്. ആദ്യ പരീക്ഷണം ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലുണ്ടാവും. രണ്ടാം പരീക്ഷണമാണ് വര്‍ഷാവസാനം നടക്കുക. 2023ല്‍ ഈ മിഷന്‍ പൂര്‍ത്തീകരിക്കും. ഐഎസ്ആര്‍ഒ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും അഭിമാനാര്‍ഹമായ പദ്ധതിയാണ് ഇത്.