നാൽപതാം പരിശ്രമത്തിൽ അടിച്ചു മോനേ ഗൂഗിളിൽ ഒരു ജോലി..!

ടൈലർ കോഹൻ എന്ന യുവാവാണ് തന്റെ സ്വപ്ന സ്ഥാപനമായ ​ഗൂ​ഗിളിൽ ജോലി നേടിയിരിക്കുന്നത്. "നിരന്തര പ്രയത്നത്തിനും ഭ്രാന്തിനും ഇടയിൽ ഒരു  രേഖയുണ്ട്. ഞാനിതിൽ എവിടെയാണെന്ന് കണ്ടെത്താൻ  ഇപ്പോഴും ശ്രമിക്കുന്നു. 
39 തിരസ്‌കരണങ്ങൾ,ഒരു സ്വീകാര്യത," എന്ന വരികളോടെയാണ് ലിങ്ക്ഡ്ഇന്നിൽ കോഹൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒന്നോ, രണ്ടോ തവണയല്ല ഓൺലൈനിൽ ട്രെൻഡിങ്ങാകുന്ന ഈ ചെറുപ്പക്കാരൻ ജോലി നിരാകരിക്കപ്പെട്ടത്.39 തവണയാണ്. ഗൂഗിളുമായുള്ള തന്‍റെ എല്ലാ ഇമെയിൽ ആശയവിനിമയങ്ങളുടെയും സ്‌ക്രീൻഷോട്ട് അദ്ദേഹം പങ്കിട്ടിട്ടുണ്ട്.

2019 ഓഗസ്റ്റ് 25-ന് അദ്ദേഹം ആദ്യമായി ​ഗൂ​ഗിളിലേക്ക് അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടതായി ഗൂഗിളിലേക്കും പുറത്തേക്കുമുള്ള അദ്ദേഹത്തിന്റെ ട്രയൽ മെയിലുകളുടെ സ്‌ക്രീൻഷോട്ട് സൂചിപ്പിക്കുന്നു. കോഹൻ തളർന്നില്ല, 
2019 സെപ്റ്റംബറിൽ രണ്ട് തവണ - ഇതെ സ്ഥാനത്തിന് വീണ്ടും അപേക്ഷിച്ചു. രണ്ട് തവണയും കോഹൻ നിരസിക്കപ്പെട്ടു.സ്ക്രീൻഷോട്ടിൽ 2019 സെപ്തംബർ മുതൽ എട്ട് മാസത്തെ ഇടവേള കാണിക്കുന്നു. 2020 ജൂണിൽ കോവിഡ് പാൻഡെമിക് സമയത്ത് കോഹൻ വീണ്ടും അപേക്ഷിച്ചു, അതും നിരസിച്ചു. അങ്ങനെ എത്രയോ തവണ നിരസിക്കപ്പെട്ടു.  കോഹന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് തന്റെ അനുഭവങ്ങൾ പങ്കു വെച്ചിരിക്കുന്നത്.
ചിത്രത്തിന് കടപ്പാട് google.com