മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് നാസ
വാഷിങ്ടണ്‍,ഡി.സി.: ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മൂന്നാമത് വിക്ഷേപണത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് നാസ.”അപ്പോളോയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളുടെ വലിയൊരു കുതിച്ചുചാട്ടമാണ് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയുണ്ടായത്. ഇതിന് മുമ്പുണ്ടായ ഒരു ദൗത്യവും പോലെയല്ല ഇത്. ബഹിരാകാശ യാത്രികര്‍ മനുഷ്യര്‍ മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് കടക്കുകയും അവിടെ ഭാവിയില്‍ ദീര്‍ഘകാല താമസമൊരുക്കുന്നതിനുള്ളഅടിത്തറിയിടുകയും ചെയ്യും.” ആര്‍ട്ടെമിസ് കാമ്പയിന് ഡെവലപ്മെന്റ് ഡിവിഷന് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ക് കിരാസിച്ച് നാസയുടെ പത്രപ്രസ്താവനയില്‍ പറഞ്ഞു.തിരഞ്ഞെടുത്ത എല്ലാ പ്രദേശങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ആറ് ഡിഗ്രി അക്ഷാംശത്തിനകത്താണ്. കൂടാതെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഈ സ്ഥലങ്ങള്‍ക്കുണ്ട്. വിക്ഷേപണത്തിന് വേണ്ടിവരുന്ന സമയക്രമത്തിനനുസരിച്ച് ഈ സ്ഥലങ്ങളിലേതും തിരഞ്ഞെടുക്കാന്‍ ദൗത്യ സംഘത്തിന് സാധിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തായതിനാല് ഈ സ്ഥലങ്ങളെല്ലാം ദൗത്യത്തിന് ഏറെ പ്രധാനപ്പെട്ടവയാണ്.
0