വിവരമറിയാന്‍ വിവരാവകാശ കമ്മീഷന്‍
ഇന്ത്യയിലെ സര്‍ക്കാര്‍ ഭരണനിര്‍വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശനിയമം 2005 (Right to Information Act 2005). 2005 ജൂണ്‍ 15 ന് പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമം 2005 ഒക്ടോബര്‍ 12 നാണ് പ്രാബല്യത്തില്‍ വന്നത്.
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിനുമുള്ളതാണ് ഈ നിയമം.ഭരണഘടനാപ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും.കേന്ദ്ര ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറും പത്തില്‍ കൂടാത്ത ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരും അടങ്ങുന്നതാണ് കേന്ദ്രവിവരാവകാശ കമ്മീഷന്‍. പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതി തിരഞ്ഞെടുക്കുന്ന കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണര്‍മാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍ നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും ഈ നിയമം അനുശാസിക്കുന്നു. ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിത തുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.
ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവര്‍ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നല്‍കാം. അപേക്ഷ എഴുതി നല്‍കാന്‍ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന്
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സഹായിക്കണം. അപേക്ഷകന്‍ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല.ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയില്‍ കാണിക്കേണ്ടതുള്ളു.വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട് . ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ അവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കുന്ന പക്ഷം നിര്‍ദ്ദിഷ്ട ഫീസ് ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് . അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷകന് വിവരം നല്‍കണം. വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം നല്‍കിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂര്‍ണ്ണവും അവ്യക്തവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തില്‍ പരാതിയുള്ള വ്യക്തിക്ക് അപ്പീല്‍ സംവിധാനവും
നിയമത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട് . നിയമം അനുശാസിക്കും വിധം വിവരം നല്‍കുന്നില്ലെങ്കില്‍ ബന്ധപ്പെട്ടഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു.
ചോദ്യങ്ങളും ഉത്തരങ്ങളും
- ദേശീയ വിവരാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്?
-2005 ഒക്ടോബര്‍ 12 - ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം?
-ന്യൂഡല്‍ഹി (സി.ഐ.സി ഭവന്‍) - കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണര്‍മാരെയും നിയമിക്കുന്നത് ആരാണ്?
-രാഷ്ട്രപതി - കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണര്‍മാരും രാജിക്കത്ത് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?
-രാഷ്ട്രപതിയ്ക്ക്
0