സെപ്റ്റംബർ 18 അന്താരാഷ്ട്ര തുല്യ വേതന ദിനം
ലിംഗ വേതന വ്യത്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ലോകമെമ്പാടുമുള്ള അവബോധം വളർത്തുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു.
പുരുഷൻമാരേക്കാൾ കുറഞ്ഞ വേതനം ലഭിക്കുന്നതിലൂടെ സ്ത്രീകൾ പൊതുവെ വിധേയമാകുന്ന ലിംഗവിവേചനത്തിന്റെ ചരിത്രം അവസാനിപ്പിക്കുക എന്ന ചിന്തയാണ് അന്താരാഷ്ട്ര തുല്യ വേതന ദിനം മുന്നോട്ട് വെയ്ക്കുന്ന പ്രധാന ലക്ഷ്യം.ശമ്പള അസമത്വം ഇപ്പോഴും ഒരു യാഥാർത്ഥ്യമായി തുടരുന്നത് എങ്ങനെയെന്ന് ചൂണ്ടി കാട്ടുന്ന ഈ ദിനത്തിന് ആധുനിക കാലത്തും വലിയ പ്രാധാന്യമുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായി ഈ ദിനത്തെ വിലയിരുത്താം . 1996-ൽ പേ ഇക്വിറ്റി സംബന്ധിച്ച ദേശീയ സമിതിയാണ് അന്താരാഷ്ട്ര തുല്യ വേതന ദിനം ആദ്യമായി ആചരിച്ചത്.ശമ്പള തുല്യത കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം .
0