സ്‌മൃതിയുടെ കരുത്തിൽ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകർത്തു ടീം ഇന്ത്യ

ഞായറാഴ്ച ഹോവിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്ത് 91 റൺസ് നേടി ശ്രദ്ധ ആകർഷിച്ച സ്മൃതി മന്ദാന. ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നർ എന്ന ഖ്യാതി ഒരിക്കൽ കൂടി ഉയർത്തി പിടിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനം. സ്ലോ പിച്ചിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത് ഇന്ത്യയുടെ ജയത്തിന്റെ വലിയ ഒരു ഘടകമായിരുന്നു. അടുത്തിടെ നടന്ന മൂന്ന് ടി20 ഐ പരമ്പരയിൽ ഇന്ത്യയുടെ മുൻനിര റൺ സ്‌കോററായിരുന്നു മന്ദാന. ഹോവിൽ നടന്ന ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ മറ്റൊരു പ്ലെയർ ഓഫ് ദി മാച്ച് പ്രകടനം പുറത്തെടുത്തുകൊണ്ട് മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു .
ഓഫ് സൈഡിലെ ഷോട്ടുകളുടെ ശ്രേണിയിലെ സമാനതയ്ക്ക് ഇന്ത്യൻ വനിതാ ടീം ഓപ്പണറെ പലപ്പോഴും ഇതിഹാസ താരമായ സൗരവ് ഗാംഗുലിയുമായി താരതമ്യം ചെയ്യാറുണ്ട്.