ഫേസ്ബുക്കിന് പ്രായം ഏറുന്നു ; കൗമാരക്കാർ എവിടെ ?
ടെക് ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ കൗമാരക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഫെയ്സ്ബുക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കൗമാരക്കാരുടെ (13 മുതൽ 17 വയസ്സ് വരെ) എണ്ണം 2014-15 ലെ 71 ശതമാനത്തിൽ നിന്ന് ഇപ്പോൾ 32 ശതമാനമായി ഇടിഞ്ഞു. ഇതോടെ ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ് വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്നും പ്യൂ റിസർച്ച് സെന്റർ നടത്തിയ റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ്ബുക് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രായമുള്ളവരാണ് എന്നാണ് മറ്റൊരു റിപ്പോർട്ട്. അതേസമയം, ചൈനീസ് ഷോർട്ട്-ഫോം വീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക് ജനപ്രീതിയിൽ കുതിച്ചുയരുകയാണ്. കൗമാരക്കാരിൽ 16 ശതമാനം പേർ ടിക്ടോക് നിരന്തരം ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. 95 ശതമാനം കൗമാരക്കാരും ഉപയോഗിക്കുന്ന യുട്യൂബ് ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. 2021 ഒക്ടോബറിൽ പുറത്തുവന്ന പൈപ്പർ സ്ലാൻഡർ സർവേ പ്രകാരം 80 ശതമാനം ചെറുപ്പക്കാർ ഇൻസ്റ്റഗ്രാം ഉപയോഗിച്ച് വരുന്നു
0